14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിൾ ടി.വി. ഓപ്പറേറ്റർ അറസ്റ്റിൽ.

ഓമശ്ശേരി: 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിൾ ടി.വി. ഓപ്പറേറ്റർ റിമാൻഡിൽ. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. ജൂൺ 30-നായിരുന്നു കേസിനാസ്പദമായ സംഭവം.

 

ഇന്റർനെറ്റ് കണക്‌ഷൻ നല്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോ കോപി ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിൽ എത്തിയ ഇയാൾ കുട്ടിയെയും കൂട്ടി പുറത്തുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരി ടൗണിൽ ചെന്നു എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ കുട്ടിയെയും കൂട്ടി പോയി. എന്നാൽ പുത്തൂർ എത്തിയപ്പോൾ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള റോഡിലൂടെയാണ് വണ്ടി വിട്ടത്. വഴിയിൽ വെച്ചു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വഴിമാറി വണ്ടി ഓടിച്ചതിനാൽ കുട്ടി പലതവണ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിർത്താൻ പ്രതി തയ്യാറായില്ല. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.