പാചകവാതക വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചു.
മലപ്പുറം : വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ (എഐടിയുസി) ആഭിമുഖ്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പാചകവാതക വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സര്‍വീസ് തൊഴിലാളി സംഘടനകള്‍ മലപ്പുറത്ത് പ്രതിഷേധ പരിപാടി നടത്തി.

എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ. അഹമ്മദ് അധ്യക്ഷത വഹിച്ചു.ഡോ.നൗഫല്‍(കെ.ജി.ഒ.എഫ്), ശിവാനന്ദന്‍ (ജോയിന്റ് കൗണ്‍സില്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജില്ലാ സെക്രട്ടറി ടി.പി.സജീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സ.പി.എം.ആശിഷ്മാസ്റ്റര്‍ നന്ദിയും പറഞ്ഞു