വളാഞ്ചേരി ടൗണിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. 

കേന്ദ്രസർക്കാരിന്റെ തെറ്റായ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോൾ-ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ചും വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ നിൽപ്പുസമരം സംഘടിപ്പിച്ചു.

കോവിഡ് മഹാമാരിയിൽപ്പെട്ട് രാജ്യത്തെ പൗരന്മാർ നട്ടം തിരിയുമ്പോഴും, മുതലാളിത്ത – കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് നരേന്ദ്രമോദിയും കേന്ദ്രസർക്കാറും രാജ്യത്തെ ജനങ്ങളെ വീണ്ടും വീണ്ടും കൊള്ളയടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നു വരേണ്ടതെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

വളാഞ്ചേരി ബസ്റ്റാന്റ് കവാടത്തിനു മുമ്പിൽ സംഘടിപ്പിച്ച നിൽപ്പു സമരത്തിന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. സഫീർഷ, തൗഫീഖ് പാറമ്മൽ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പി. ശാക്കിർ, വൈസ് പ്രസിഡണ്ട് യു. മുജീബ് റഹ്മാൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ യു. മുബാരിസ്, കെ.എം. അബ്ദുൽ അസീസ്, കെ.ബി. അലി തുടങ്ങിയവർ നേതൃത്വം നൽകി.