90 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി എത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായി.

ബഹ്‌റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദാണ് സ്വര്‍ണമിശ്രിതവുമായി പിടിയിലായത്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം. എയർ ഇന്റലിജൻസ് യൂണിറ്റ് കാലിക്കറ്റ് ഇന്റർനാഷണൽ ടീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണ്ണം പിടികൂടിയത്.

സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിൽ കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. റഷീദിനെ കംസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോദനയിൽ ഓഫീസർമാരായ വാഗേഷ് കുമാർ സിംഗ്, ജോയിന്റ് കമ്മീഷണർ സൂപ്രണ്ടുമാർ മനോജ് കെ.പി.ഉമാദേവി എം ഗഗന്ദീപ് രാജ് ഇൻസ്പെക്ടർമാർ: രോഹിത് ഖത്രി ഹെഡ് ഹവാൽദാർ: മനോഹരൻ പി മാത്യു കെ.സി. തുടങ്ങിയർ ഉണ്ടായിരുന്നു.