കാറിൽ കടത്തിയ 21 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ഉച്ചക്ക് 3.30 മണിയോടെ അമരമ്പലം സൗത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്...

മലപ്പുറം: ഇന്നോവ കാറിൽ വിൽപ്പനക്കായി കടത്തിയ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പൂക്കോട്ടുംപാടം പായംമ്പാടം സ്വദേശി പുതിയത്ത് ഷാനവാസാണ് പിടിയിലായത്. വിൽപ്പനക്കായി കാറിൽ കഞ്ചാവ് കടത്തി കൊണ്ടു വരുന്നതിടെയാണ് ഷാനവാസിനെ പൂക്കോട്ടുംപാടം സബ് ഇൻസ്‌പെക്ടർ പി കെ അബ്ദുൾ കരീം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 3.30 മണിയോടെ അമരമ്പലം സൗത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്.

 

 

നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയതിന് പ്രതിക്കെതിരെ എക്‌സൈസ് കേസ്സും നിലവിലുണ്ട്. മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.