കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു.

നിയമാനുസൃതം നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക, എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ സൗജന്യമായി നൽകുക, ഗ്രേസ് മാർക്ക് തടയാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി നാൽപതോളം  ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ജില്ലാ വിദ്യാഭാസ ഓഫീസർ കെ.പി. രമേഷ് കുമാറിന് ജില്ല ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് സുധീർ അവകാശ പത്രിക സമർപ്പിച്ചു.

കെ എസ് ടി യു സംസ്ഥാന സെക്രട്ടറി വി.എ. ഗഫൂർ , ജില്ലാ ഭാരവാഹികളായ ജലീൽ വൈരങ്കോട്, ഇ പി എ. ലത്തീഫ് , ടി.സി. സുബൈർ ഉപജില്ല ഭാരവാഹികളായ കെ. സയ്യിദ് ഇസ്മായിൽ, സുബൈർ പന്താവൂർ , കെ.കെ. സലാം എന്നിവർ പങ്കെടുത്തു