കെ എസ് യു തിരൂർ നിയോജക മണ്ഡലം പ്രതിക്ഷേധ ധർണ നടത്തി

തിരൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തുനിൽക്കുന്നവർക്ക് അടിയന്തരമായി സൗകര്യമൊരുക്കുക, അർഹതപ്പെട്ട വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് യു തിരൂർ നിയോജക മണ്ഡലം പ്രതിക്ഷേധ ധർണ നടത്തി.

കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറി ആഗ്നേയ് നന്ദൻ ഉൽഘാടനം ചെയ്തു. ഫാസിൽ കെ.സി, ഷെഫീഖ് അസ്‌ലം വാക്കാട് എന്നിവർ സംസാരിച്ചു. ആശ്വനി, ആർദ്ര, ഉബൈദ്, ഷക്കിർ ഷെമീർ വാക്കാട്, ഹാഷിം അതവനാട് തുടങ്ങിയവർ നേതൃത്വം നൽകി ,