ഖത്തറിലെ മലയാളി അധ്യാപകന്‍ നാട്ടില്‍ കുത്തേറ്റ് മരിച്ചു

ദോഹ: ഖത്തറിലെ ഭവന്‍സ് സ്‌കൂള്‍ അധ്യാപകന്‍ നാട്ടില്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ബന്ധുവായ കുമ്പളം സ്വദേശി ആഷിഖാണ് ജോണ്‍ പോളിനെ കുത്തിയത്. മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണ്‍ പോളിന് കുത്തേറ്റത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഷിഖിനെ കുണ്ടറ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

2012 മുതല്‍ ഖത്തറിലുള്ള ജോണ്‍ പോള്‍ മിഡ്മാകിലെ ഭവന്‍സ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ പോയി തിരിച്ചെത്തിയ അദ്ദേഹം ജൂണ്‍ 24നാണ് വീണ്ടും നാട്ടിലെത്തിയത്. ഭാര്യ: ലിജി. മകന്‍: പ്രിന്‍സ്.