വ്യാപാരി വ്യവസായികളുടെ ഉപവാസ സമരത്തിനു എസ് ഡി പി ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തിരൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി എല്ലാ ദിവസവും എല്ലാ സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ട് ഇന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കേരള സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കടകൾ അടച്ചിട്ടുകൊണ്ടുള്ള സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമതി തിരൂർ യൂണിറ്റ് സംഘടിപ്പിച്ച ഉപവാസ സമരത്തിനു എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി ഐക്യദാർട്ട്യം പ്രഖ്യാപിച്ചു.
എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രെട്ടറി റഹീസ് പുറത്തൂർ സമരത്തിനു പിന്തുണ നൽകി സംസാരിച്ചു.ഏതൊരു പ്രധിസന്ധി ഘട്ടം വരുമ്പോളും അത് പ്രളയമാവട്ടെ, സുനാമിയാവട്ടെ, പ്രകൃതി ദുരിതം ആവട്ടെ, മറ്റു താങ്ങാനാവാത്ത ചികിത്സ സഹായങ്ങൾ ആവട്ടെ അവിടെയെല്ലാം താങ്ങും, തണലുമായി എന്നും ജനങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നത് ഇവിടെയുള്ള സാദാരണ കച്ചവടക്കാർ മാത്രമായിരുന്നു. ഇന്നലെ നമ്മളുടെ കൊച്ചു കേരളത്തിൽ 18 കോടി ചിലവഹിച്ചു ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷ പെടുത്തേണ്ട ആവശ്യം വന്നപ്പോഴും അവിടെയും സഹായവുമായി മുന്നിൽ നിന്നത് നമ്മളുടെ കച്ചവടക്കാർ ആയിരുന്നു. അത് ഒരിക്കലും ഒരാൾക്കും മറച്ചു വെക്കാൻ കഴിയുകയില്ല.
അങ്ങനെ ആയിരിക്കെ ആ കച്ചവടക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ അത് വാങ്ങിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും ആർക്കും പിന്മാറാൻ കഴിയുകയില്ല. അത് കൊണ്ട് തന്നെയാണ് ഇന്നു വ്യാപാരികൾ നടത്തുന്ന സമരത്തിന് എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ടുള്ള ആഹോനം നൽകിയതും.വരും കാലങ്ങളിൽ കച്ചവടക്കാർക്ക് ഉണ്ടാകുന്ന ഏതു വിഷയങ്ങളിലും എസ് ഡി പി ഐ എന്ന രാഷ്ട്രിയ പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും റഹീസ് സംസാരത്തിൽ കൂട്ടിച്ചേർത്തു.