ബാഫഖി അധ്യാപക കൂട്ടായ്മയുടെ സേവന പ്രവർത്തനങ്ങൾ മഹത്വരം: കുറുക്കോളി മൊയ്തീൻ
വളവന്നൂർ: കൊവിഡ് കാലത്തും വിദ്യാർത്ഥി സമൂഹത്തിനൊപ്പം നിലകൊണ്ട് പ്രവർത്തിക്കുന്ന ബാഫഖി യതീംഖാന ഹൈസ്കൂൾ അധ്യാപക കൂട്ടായ്മയുടെ സേവന പ്രവർത്തനങ്ങൾ മഹത്വരമാണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടാബ്ലെറ്റ് സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് വളവന്നൂർ ബാഫഖി യതീംഖാന വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി തിരൂർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെയാണ് സ്നേഹസ്പർശം എന്ന പേരിൽ ഇത്രയും ടാബുകൾ ഒരുക്കിയത്.
സ്കൂൾ പി.ടി.എ.പ്രസിഡൻറ് എം.എ.റഫീഖ് അധ്യക്ഷത വഹിച്ചു.വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നജ്മത്ത്, വാർഡ് അംഗം അബ്ദുൽ കരീം, സ്കൂൾ മാനേജർ ഇ.വി.അതാഉള്ള അഹ്സനി, യതീംഖാന അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി, അക്കാദമിക് കോർഡിനേറ്റർ അബ്ദുൽ ഖാദർ മാസ്റ്റർ, പ്രിൻസിപ്പാൾ ഐ.പി. പോക്കർ, ഹെഡ്മാസ്റ്റർ, കെ.മുഹമ്മദലി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.അഹമ്മദ്, എ.മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.