ഇന്ധന വിലവർദ്ധനവ്; വിമൻ ഇന്ത്യാ മൂവ്മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

മലപ്പുറം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

ഇന്ധനവില വർധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്.

കുത്തകകളെ സംരക്ഷിക്കുന്ന മോദി സർക്കാരിൻ്റെ തെറ്റായ നടപടികളിൽ പൊതുജനത്തിൻ്റെ മൗനം അപകടകരമാണെന്നും ജനത്തെ പട്ടിണിക്കിടുന്നതിനെതിരെ വിമൻ ഇന്ത്യാ തെരുവുകളിൽ സമരമുഖം തുറക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി പി .റൈഹാന പറഞ്ഞു.  എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി ആശംസ പ്രസംഗം നടത്തി. ജാസ്മിൻ തിരൂർ, സൈനബ് കോട്ടക്കൽ, ആസിയ , ബുഷ്റ , ഫൗസിയ, തുടങ്ങിയവർ പ്രസംഗിച്ചു.