കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.
തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.

തിരൂർ സിവിൽ സ്റ്റേഷനു മുന്നിൽ ധർണാ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വി പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. കമ്മുക്കുട്ടി, മെസ്കോ നാസർ എന്നിവർ സംസാരിച്ചു. ബ്ലൂസ്റ്റാർ മുസ്തഫ സ്വാഗതം പറഞ്ഞു.
മംഗലം വില്ലേജ് ഓഫിസിന് മുമ്പിൽ നടന്ന ധർണ സംഘടന ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു. ഹംസ ബ്രദേഴ്സ് അധ്യക്ഷനായി. അയമു എലൈറ്റ് ചമ്രവട്ടം, ഇബ്രാഹിം കെ എൽ എസ് സംസാരിച്ചു.