ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ പത്തൊൻപത് പൈസയും, ഡീസലിന് 96 രൂപ 11 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 100 രൂപ 40 പൈസയും, ഡീസലിന് 94 രൂപ 34 പൈസയുമായി. കോഴിക്കോട് പെട്രോളിന് 100 രൂപ 68 പൈസയും, ഡീസലിന് 94 രൂപ 71 പൈസയുമാണ് ബുധനാഴ്ചത്തെ വില.