ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഔഷധി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.

 

ഔഷധി ജംഗ്ഷനിൽ നിന്നും ശ്രീധർമ്മശാസ്താ ക്ഷേത്രഭാഗത്തേക്ക് സ്‌ക്കൂട്ടറിൽ പോകുകയായിരുന്ന സുമിയെ പിറകെ വന്ന ടോറസ് ഇടിച്ചിടുകയായിരുന്നു. താഴെ വീണ സുമി തൽക്ഷണം മരിച്ചു.