തൃത്താല പീഡനക്കേസ്; മുഖ്യപ്രതി പിടിയില്‍.

കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്.

പാലക്കാട്: തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി പിടിയില്‍. മുഹമ്മദുണ്ണിയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.

കേസില്‍ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുണ്ണിയാണ്. രണ്ടിടങ്ങളില്‍ വെച്ച് ഇയാൾ പെണ്‍കുട്ടിയുടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. 2019ലാണ് സംഭവം നടന്നത്.

 

കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നല്‍കിയിരുന്നു.