കുറ്റിപ്പുറം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവ മകന്‍ അബ്ദുസ്സലാം(37) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു.

 

സുല്‍ത്താല്‍ ഖാബുസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് മരണപ്പെട്ടത്. മസ്‌കത്ത് സിറ്റി സെന്റര്‍ മാളില്‍ അല്‍ഹാന അബായ ഷോറൂമില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ഷഫീന.