സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

അവശ്യസേവന മേഖലയിൽ ഉള്ളവർക്കായി കെ എസ് ആർ ടി സി ഏതാനും സർവീസുകൾ നടത്തും. നിർമാണ മേഖലയിൽ ഉള്ളവർക്ക് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിച്ചു മാത്രമേ പ്രവർത്തനങ്ങൾ നടത്താവൂ.

ടി പി ആർ അടിസ്ഥാനമാക്കി 0 – 5 (എ വിഭാഗം), 5 – 10 (ബി വിഭാഗം), 10 – 15 (സി വിഭാഗം), 15നു മുകളിൽ (ഡി വിഭാഗം) എന്നിങ്ങനെ പുനക്രമീകരിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇന്നലെ മുതൽ പ്രാബല്യത്തിലായി.

ടി പി ആർ പതിനഞ്ചിനു മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം