മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മഹീന്ദ്ര ലോഡ്കിങ് മിനി ലോറിയുടെ പിറകിൽ ഹീറോ മെയ്സ്ട്രോ എഡ്ജ് സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികരായിരുന്ന പയ്യൂർവളപ്പിൽ അഷറഫ് (56) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ ദീർഘകാലം ഡ്രൈവറായി ജോലിയെടുത്തിരുന്നു ഇയാൾ. മൃതദേഹം പോസ് മോർട്ടവും മറ്റു നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: സൈനബ, മക്കൾ: ജാസിൽ, ജംഷീറ, ജസീന