പാചക വാതക വില വര്‍ദ്ധനവിനെതിരെ ജോയിന്റ് കൗണ്‍സിലിന്റെ പ്രതിഷേധം

മലപ്പുറം : പാചക വാതക വില വര്‍ദ്ധിപ്പിച്ച് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജോയിന്റ് കൗണ്‍സില്‍ വനിത സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.

സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ സമരം ജോയിന്റ് കൗണ്‍സില്‍ വനിതാ സംസ്ഥാന കമ്മിറ്റി അംഗം കവിതാസദന്‍ ഉദ്ഘാടനം ചെയ്തു. വനിത ജില്ലാ കമ്മിറ്റി അംഗം ജാനകി അധ്യക്ഷത വഹിച്ചു. എസ് ശാരി, അഷിത ലിന്‍ജുതുടങ്ങിയവര്‍ സംസാരിച്ചു.

പാചക വാതക വില വര്‍ദ്ധനവിനെതിരെ ജോയിന്റ് കൗണ്‍സില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം വനിതാ സംസ്ഥാന കമ്മിറ്റി അംഗം കവിതാസദന്‍ ഉദ്ഘാടനം ചെയ്യുന്നു