വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ മലപ്പുറം സ്വദേശി ഉൾപ്പെട്ട സംഘം പോലിസ് പിടിയില്‍.

നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21) എന്നിവരെയാണ് പിടികൂടിയത്.

കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ സംഘം പോലിസ് പിടിയില്‍.നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21) എന്നിവരെയാണ് കരിയാട് സിഗ്നലിന് സമീപം വെച്ച്നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പോലിസ് ഹൈവേയില്‍ പരിശോധന നടത്തുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കവര്‍ച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് സാഹസികമായി സംഘത്തെ പിടികൂടുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

എസ്എച്ച്ഒ പി എം ബൈജു, എസ്‌ഐ അനീഷ് കെ ദാസ്, എഎസ്‌ഐ ബൈജു കുര്യന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ സജിമോന്‍, എം.കെ സജി , മധുസൂദനന്‍, ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത് അങ്കമാലി കോടതിയില്‍ ഹാജാരാക്കി പ്രതികളെ റിമാന്റു ചെയ്തു.