ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

ഫാദർ സ്റ്റാൻ സാമിയുടെ തടവറ മരണം ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പയ്യനങ്ങാടി, പൂങ്ങോട്ടുകുളം, തിരൂർ സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രതിഷേധ ധർണകൾ നടന്നു. തിരൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ മുനിസിപ്പൽ പ്രസിഡന്റ് ഇബ്രാഹിം പുത്തുതോട്ടിൽ ഉത്ഘാടനം ചെയ്തു.

പൗരന്മാരെ പ്രജകളാക്കുകയും പ്രജകൾക്കെതിരെ പടപൊരുതുകയും ചെയ്യുന്ന ഭരണ സംവിധാനമാണ് രാജ്യത്ത് നിലവിലുള്ളതെന്നും ഫാദർ സ്റ്റാൻ സാമിയുടെ തടവറ മരണം ഫാസിസ്റ്റ് ഭരണകൂടം ആസൂത്രിതമായി രാജ്യത്ത് പരീക്ഷിച്ച് നടപ്പിലാക്കി വിജയിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണെന്നും ഇത്തരം ഭരണകൂട ഭീകരതക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒന്നിച്ചണിനിരക്കേണ്ടതാണെന്നും ഉത്ഘാടകൻ ഓർമ്മപ്പെടുത്തി.

പശ്ചിമബംഗാളിലെ സാധാരണ ജനങ്ങൾ ഇത് മുമ്പേ ബോധ്യപ്പെടുത്തി നടപ്പിലാക്കി കാണിച്ചു തന്നതാണെന്നും രാജ്യം മുഴുവൻ ഇത് മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്ടിവിസ്റ്റുകള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ
1000 കേന്ദ്രങ്ങളില്‍ ഇന്ന് സമാന രീതിയിലുള്ള പ്രതിഷേധ ധർണകൾ നടക്കുന്നുണ്ടെന്ന്. തിരൂരിൽ നടന്ന പ്രതിഷേധ ധർണ്ണകൾക്ക് റഷീദ് സെഞ്ച്വറി, ഷെഫീഖ് അന്നാര, നജീബ്, ഹംസ, അബ്ദുറഹ്മാൻ കണ്ടാത്തിയിൽ അഫീസ് മുത്തൂർ, അബ്ദുറഹ്മാൻ മുളിയത്തിൽ എന്നിവർ നേതൃത്വം നൽകി.