കാലിക്കറ്റ് സർവകലാശാല അധ്യാപകന് എതിരെ പീഡന പരാതി; സസ്പെന്‍റ് ചെയ്തതായി സർവകലാശാല

അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവ്വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയുള്ള പീഡന പരാതിയിൽ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്ടർ ഹാരിസിനെതിരെയാണ് കേസ്. പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. അധ്യാപകനെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തതായി യൂണിവേഴ്സിറ്റി അറിയിച്ചു. 

അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും വിദ്യാർത്ഥിയുടെ മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.