മയക്കുമരുന്നുമായി പിടിയിൽ

അരീക്കോട്: 14 ഗ്രാം എം.ഡി.എ.യുമായി പത്തനാപുരം പുത്തൻപീടികക്കൽ ജസീമിനെ (25) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമിന് 2000 മുതൽ 3000 രൂപ വരെ നൽകി ഏജന്റുമാർ മുഖേന നാട്ടിലെത്തിച്ച് 5000 രൂപ നിരക്കിൽ ചെറുകിട വില്പനയ്ക്ക് കൈമാറാനായി കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നൽകി. ഇയാളുടെ പേരിൽ അരീക്കോട് സ്റ്റേഷനിൽ ബലാത്സംഗക്കേസും കഞ്ചാവു കേസുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.