ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയ ആളെ കാണാനില്ല

പാലക്കാട്: തൃത്താല ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ തൃശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) കാണാനില്ലെന്ന് പരാതി. സുധാകരന്റെ വസ്ത്രവും ഇരു ചക്രവാഹനവും കണ്ടെത്തിയെന്നും വിവരം. തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുധാകരന്‍ മീന്‍ പിടിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുഴയില്‍ മുങ്ങിയതാകാമെന്ന നിഗമനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി തെരച്ചില്‍ നടത്തുന്നത്. രാവിലെ 10.30ന് ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.