5 മാസത്തിനിടെ പീഡനത്തിനിരയായത് 627 കുട്ടികൾ

അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ലൈംഗിക വൈകൃതത്തിന് ഇരയായെന്നും പൊലീസ്

തിരുവനന്തപുരം: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പൊലീസിന്റെ പുതിയ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 627 കുട്ടികളാണെന്നാണ് പുറത്ത് വരുന്ന കണക്ക്.

2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള പൊലീസിന്റെ പുതിയ കണക്കാണ് പുറത്തു വിട്ടത്. ഈ കാലയളവിൽ മാത്രം 15 കുട്ടികളാണ് കൊല്ലപ്പെട്ടത്. 89 കുട്ടികൾ തട്ടികൊണ്ട് പോകലിന് ഇരയായി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകളഉടെ എണ്ണം 1639 ആണ്.

കഴിഞ്ഞ ഒന്നരവർഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ലൈംഗിക വൈകൃതത്തിന് ഇരയായെന്നും പൊലീസ് പുറത്തുവിട്ട കണക്കിൽ ചൂണ്ടിക്കാട്ടുന്നു.