ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിയ്ക്ക് അയച്ചു; അദ്ധ്യാപകന് സസ്‌പെൻഷൻ

സർവകലാശാല റജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്‌പെൻഡ് ചെയ്തത്.സർവകലാശാല റജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അദ്ധ്യാപകൻ അയച്ച സന്ദേശങ്ങൾ സഹിതമാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. ഇതിനുപിന്നാലെ എട്ട് വിദ്യാർത്ഥികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. വിദ്യാർത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം അദ്ധ്യാപകനിൽ നിന്ന് അടുത്തിടെ ഉണ്ടായതായും പരായിൽ പറയുന്നു.

 

അദ്ധ്യാപകനെതിരെ ഐപിസി 354,354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.