ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന്​.

ദുബൈ: ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന്​. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.

സൗദി സു​പ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുബൈ മതകാര്യ വകുപ്പി​ന്റെ ട്വിറ്റർ​ പ്രകാരം ഞായറാഴ്​ച ദുൽഹജ്ജ്​ ഒന്നാണ്​. ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു.