ഫുമ്മ മലപ്പുറം ജില്ലാ കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുക കൈമാറിയത്.മന്ത്രി വി.അബ്ദു റഹ്മാന്‍ ഫുമ്മ ഭാരവാഹികളില്‍ നിന്നും തുക ഏറ്റുവാങ്ങി

വളാഞ്ചേരി: ഫര്‍ണീച്ചര്‍ നിര്‍മാണ വിതരണ വില്‍പനക്കാരുടെ സംഘടനയായ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫുമ്മ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. സംസ്ഥാനത്തെ ജില്ലാ കമ്മിറ്റികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കി വരികയാണ്.ഇതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലാ കമ്മിറ്റിയും ധനസഹായം കൈമാറിയത്.ഫുമ്മ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ വലിയകത്ത്,ജോയിന്‍ സെക്രട്ടറിമാരായ സിറാജ്, അസീസ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുറഹ്മാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രി വി അബ്ദുറഹ്മാന് ചെക്ക് കൈമാറിയത്.ഫുമ്മയുടെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ എല്ലാം നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായിഭാരവാഹികള്‍ പറഞ്ഞു.

കോവിഡ് കാലത്ത് വ്യാപാര മേഖല നേരിടുന്ന വലിയ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ഫുമ്മാ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുന്നത്