കുറ്റിപ്പുറം പേരശന്നൂർ കടവിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി

 

വളാഞ്ചേരി: കുറ്റിപ്പുറത്തിനടുത്ത് പേരശ്ശനൂരിൽ യുവാക്കൾ ഒഴുക്കിൽപെട്ടു. ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരപുത്രന്മാരടങ്ങുന്ന മൂന്ന് യുവാക്കളിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ടത്.

പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്ദുൽ കരീമിൻ്റെ മകൻ ഫഹദി നെയാണ് (27) കാണാതായത്. ഫഹദിൻ്റെ സഹോദരനും അമ്മാവൻ്റെ മകനും പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.

ഒഴുക്കിൽപെട്ട യുവാക്കളെ ഫഹദ് രക്ഷപ്പെടുത്തിയെങ്കിലും ഇയാൾക്ക് കരയിൽ കയറാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.