മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു
തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി നിവേദിത ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
കുഞ്ഞ് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത.