ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ

കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പിൽ വാണിമേൽ പഞ്ചായത്തിലെ 11–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ. കല്ലുമ്മൽ സുരേഷിന്റെ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് സൂചന.

ഞായറാഴ്ച വൈകിട്ടാണ് രേഷ്മയെ വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.