ന്യൂനപക്ഷ സ്കോളർഷിപ്, സർക്കാർ നടപടി വഞ്ചനാപരം: ഇ.ടി. മുഹമ്മദ് ബഷീർ എംപി

ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് കേരള ഗവണ്മെന്റ്ന്റെ തീരുമാനം തികച്ചും വഞ്ചനപരവും അതിനോട് യോജിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ. എംപി പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്ക അവസ്ഥയുടെ കാര്യ കാരണങ്ങൾ പരിശോധിക്കാൻ വേണ്ടി നിയോഗിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള പാലോളി കമ്മിറ്റി റിപ്പോർട്ടുമെല്ലാം കൃത്യമായി മുസ്ലിം വിദ്യാർത്ഥികൾക്ക് നൽകേണ്ട സ്കോളർഷിപ് പദ്ധതി എന്ന നിലയിൽ കൊണ്ടു വന്ന ആ പദ്ധതിയിൽ 80:20 അനുപാതം കൊണ്ട് വന്നത് തന്നെ തെറ്റായിരുന്നു. ആ തെറ്റ് വരുത്തിയത് ഗവണ്മെന്റാണ്. ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഫലമായി കോടതിയിൽ വന്ന സമയത്ത് കോടതി അത് ദുർബലപെടുത്തി. ഇപ്പോൾ ഗവണ്മെന്റ് കൊണ്ടുവന്നതിന്റെ അനന്തര ഫലം എന്ന് പറയുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ട്‌ പ്രകാരമുള്ള ഒരു സ്കോളർഷിപ്പ് നാട്ടിൽ ഇല്ല എന്നുള്ളതാണ്. മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പരിഹരിക്കാൻ വേണ്ടി കൊണ്ടു വന്ന ഒരു പദ്ധതി തന്നെ വേണ്ടന്ന് വെച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് ഈ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ അവതാളത്തിൽ ആക്കുന്ന നടപടിയാണ് ഗവണ്മെന്റ് എടുത്തിട്ടുള്ളത്. ഇതിൽ ഗവണ്മെന്റിന്റെ ദുഷ്ടാലക്കുണ്ട്. എല്ലാവർക്കും വിഭജിച്ചുകൊടുത്ത് ചിലരെ സന്തോഷിപ്പിക്കാനും ചിലരെ ദ്രോഹിക്കാനുമുള്ള സർക്കാരിന്റെ ഒരു കുബുദ്ധി കൂടി ഇക്കാര്യത്തിൽ ഉണ്ട്. ഞങ്ങൾക്ക് ഇതിനോട് യോജിക്കാൻ കഴിയില്ല. ഗവണ്മെന്റ് എടുത്ത തീരുമാനത്തിനോട് ഞങ്ങൾക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. തുടർ നടപടികൾ ഞങ്ങൾ ഗൗരവമായി ആലോചിക്കും.