സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ നാസർ ഫൈസി തിരുവത്ര അന്തരിച്ചു

ചാവക്കാട്: സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ നാസർ ഫൈസി തിരുവത്ര അന്തരിച്ചു. 48 വയസ്സായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകീട്ട് അഞ്ചിന് ചാവക്കാട് തിരുവത്ര ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.