വൈദ്യുതി ഭേദഗതി നിയമം നടപ്പിലാക്കരുത് -എസ്ടിയു

മലപ്പുറം : വരുന്ന മണ്‍സൂണ്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാന്‍ ഒരുങ്ങന്ന വൈദ്യുതി നിയമം ഭേദഗതി 2021 ഉപേക്ഷിക്കണമെന്ന് കെ എസ് ഇ ബി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ് ടിയു) ആവശ്യപ്പെട്ടു. മേല്‍ നിയമത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഗസ്റ്റ് പത്തിന് നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

കെ എസ് ഇ ബി ഫീല്‍ഡ് ജീവനക്കാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പാക്കാന്‍ ബോര്‍ഡ് മാനേജ്‌മെന്റ് തയ്യാറാവണമെന്നും 2013 ന് ശേഷം സര്‍വീസില്‍ കയറിയ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെ പ്രമോഷന്‍ നടത്തുന്നതിന് ആവശ്യമായ ഉത്തരവുകള്‍ ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജലീല്‍ പൊന്മള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കാടാമ്പുഴ, അഷ്‌റഫ് മോന്‍ പാമ്പാടി, ഉമ്മര്‍ കരുവാരക്കുണ്ട് , അനീഷ് പള്ളിക്കാത്തൊടി, റഫീഖ് അരീക്കോട്, സുബൈര്‍ കൊണ്ടോട്ടി, അബൂബക്കര്‍ മൈത്ര, അലി പുല്‍പ്പറമ്പന്‍ സംസാരിച്ചു.