Main Banner

പീഡനപരാതി പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി എ കെ ശശീന്ദ്രന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത്

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടക്കുന്നത്.

1 st paragraph

എന്‍ സി പി നേതാവ് യുവതിയുടെ കൈയിൽ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിയുടെ പിതാവും എന്‍ സി പിക്കാരനാണ്. യുവതി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്‌തിരുന്നു. നല്ല രീതിയില്‍ കേസ്‌ അവസാനിപ്പിക്കണമെന്നാണ് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറയുന്നത്. ശശീന്ദ്രനും പെൺകുട്ടിയുടെ പിതാവും തമ്മിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായിട്ടുണ്ട്.

സംഭവസമയത്ത് പൊലീസിൽ പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. തന്നെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോ എന്ന ഭയം പോലും ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാൽ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

2nd paragraph