Fincat

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം കർശനമാക്കിയതിനാലാണ് ഇതെന്നാണ് സൂചന. 25 ദിർഹമാണ് യാത്രാനിരക്ക്.നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും (ഡിബി1) മുസഫ ഷാബിയ ബസ് സ്റ്റേഷനിൽനിന്നും (ഡിബി2) രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്.

ദിവസേന രാവിലെ 6 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. അബുദാബിയിൽനിന്ന് അൽസംഹ വഴി ദുബായ് ജബൽഅലിയിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അബുദാബി ബസ് സർവീസ് കൂടി ആരംഭിച്ചാലേ പോയവർക്ക് തിരിച്ചെത്താനാകൂ.