Fincat

മലയോര പ്രദേശങ്ങളിൽ കനത്ത മഴ; ചാലിയാറിൽ വെള്ളം ഉയരാൻ സാധ്യത; മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്

നിലമ്പൂർ: നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ചാലിയാറിൽ ജലനിരപ്പ് ഉയർന്ന് വരുന്നുണ്ട്. മേഖലയിൽ കനത്ത മഴ. പോത്തുകല് ഭാഗങ്ങളിലും മഴ തിമിർത്ത് പെയ്യുകയാണ്. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്.

1 st paragraph

പോത്ത്‌കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി. എടക്കരയിൽ കുത്തിയൊലിച്ച് വന്ന വെള്ളം ഇന്ന് വൈകുന്നേരം 7 മണിയോടെ എടക്കര മുപ്പിനി പാലത്തിൽ കയറി. തുടർന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.

2nd paragraph

വയനാടൻ മലനിരകളിലും കനത്ത മഴ ഉള്ളതിനാൽ ചാലിയാറിൽ വന്നുചേരുന്ന പുഴകളുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളം അമിതമായി ഉയരുന്നത് ശ്രദ്ധയിൽ പെട്ടാൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. മരുന്ന്, വിലപ്പെട്ട രേഖകൾ തുടങ്ങിയവ കയ്യിൽ കരുതണമെന്നും മുന്നറിയിപ്പുണ്ട്.