കോവിഡ് 19: ജില്ലയില്‍ 2,816 പേര്‍ക്ക് വൈറസ്ബാധ; 2,401 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,707 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ മൂന്ന് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 20,030 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,100 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 24) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പടെ 2,816 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.91 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,707 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 35 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.

കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,441 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.2,401 പേര്‍ രോഗമുക്തരായതോടെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,60,337 ആയി.

59,100 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,030 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 698 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 399 പേരും 126 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 460 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.ആരോഗ്യ ജാഗ്രത ഉറപ്പാക്കണംരോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പൂര്‍ണമായി പാലിക്കണമെന്ന് കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ജില്ലയില്‍ അടിയന്തിരമായി കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

തിങ്കളാഴ്ച കൂടുതല്‍ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു.നേരിട്ട് ആശുപത്രികളില്‍ പോകരുത്ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ശനി (ജൂലൈ 24) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 33ആലങ്കോട് 34ആലിപ്പറമ്പ് 32അമരമ്പലം 29ആനക്കയം 30അങ്ങാടിപ്പുറം 40അരീക്കോട് 12ആതവനാട് 36ഊരകം 25ചാലിയാര്‍ 04ചീക്കോട് 17ചേലേമ്പ്ര 17ചെറിയമുണ്ടം 14ചെറുകാവ് 20ചോക്കാട് 14ചുങ്കത്തറ 16എടക്കര 23എടപ്പറ്റ 08എടപ്പാള്‍ 34എടരിക്കോട് 04എടവണ്ണ 43എടയൂര്‍ 55ഏലംകുളം 59ഇരിമ്പിളിയം 33കാലടി 15കാളികാവ് 32കല്‍പകഞ്ചേരി 20കണ്ണമംഗലം 37കരുളായി 46കരുവാരക്കുണ്ട് 30കാവനൂര്‍ 09കീഴാറ്റൂര്‍ 30കീഴുപറമ്പ് 23കോഡൂര്‍ 27കൊണ്ടോട്ടി 51കൂട്ടിലങ്ങാടി 26കോട്ടക്കല്‍ 15കുറുവ 27കുറ്റിപ്പുറം 48കുഴിമണ്ണ 16മക്കരപ്പറമ്പ് 03മലപ്പുറം 39മമ്പാട് 67മംഗലം 28മഞ്ചേരി 54മങ്കട 11മാറാക്കര 32മാറഞ്ചേരി 27മേലാറ്റൂര്‍ 25മൂന്നിയൂര്‍ 28മൂര്‍ക്കനാട് 27മൂത്തേടം 32മൊറയൂര്‍ 20മുതുവല്ലൂര്‍ 17നന്നമ്പ്ര 22നന്നംമുക്ക് 13നിലമ്പൂര്‍ 60നിറമരുതൂര്‍ 27ഒതുക്കുങ്ങല്‍ 19ഒഴൂര്‍ 07പള്ളിക്കല്‍ 25പാണ്ടിക്കാട് 51പരപ്പനങ്ങാടി 32പറപ്പൂര്‍ 29പെരിന്തല്‍മണ്ണ 33പെരുമണ്ണ ക്ലാരി 26പെരുമ്പടപ്പ് 36പെരുവള്ളൂര്‍ 37പൊന്മള 07പൊന്മുണ്ടം 14പൊന്നാനി 54പൂക്കോട്ടൂര്‍ 19പോരൂര്‍ 04പോത്തുകല്ല് 29പുലാമന്തോള്‍ 33പുളിക്കല്‍ 23പുല്‍പ്പറ്റ 14പുറത്തൂര്‍ 14പുഴക്കാട്ടിരി 11താനാളൂര്‍ 14താനൂര്‍ 45തലക്കാട് 36തവനൂര്‍ 02താഴേക്കോട് 35തേഞ്ഞിപ്പലം 17തെന്നല 08തിരുനാവായ 14തിരുവാലി 10തൃക്കലങ്ങോട് 24തൃപ്രങ്ങോട് 17തുവ്വൂര്‍ 27തിരൂര്‍ 37തിരൂരങ്ങാടി 19ഊര്‍ങ്ങാട്ടിരി 41വളാഞ്ചേരി 46വളവന്നൂര്‍ 31വള്ളിക്കുന്ന് 28വട്ടംകുളം 27വാഴക്കാട് 15വാഴയൂര്‍ 24വഴിക്കടവ് 50വെളിയങ്കോട് 21വേങ്ങര 28വെട്ടത്തൂര്‍ 19വെട്ടം 27വണ്ടൂര്‍ 21