കേരളത്തിന്റെ ദൈവം പച്ചരി വിജയൻ, ക്ഷേത്ര കവാടത്തിന് മുന്നിലെ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ളക്സിനെ ട്രോളി വി ടി ബൽറാം

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പിൽ ക്ഷേത്ര കവാടത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളക്സിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് മുൻ എം എൽ എ വി ടി ബൽറാം.

ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു അന്നം തരുന്നവനെന്ന് ജനം പറഞ്ഞു എന്നാണ് കേരളത്തിലെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന പിണറായിയുടെ ഫ്ളക്സിലെ വരികൾ.

ഇതിനെ ട്രോളിക്കൊണ്ടാണ് തൃത്താല മുൻ എം എൽ എ കൂടിയായ വി ടി ബൽറാം പോസ്റ്റിട്ടിരിക്കുന്നത്.രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു,രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ ഈ കുറിപ്പിനൊപ്പമാണ് ബൽറാം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടി ബൽറാം ഇൻറെ ഫേസ്ബുക്ക് പോസ്റ്റ്
https://m.facebook.com/story.php?story_fbid=10158660190329139&id=644674138