സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്മൊബൈല്‍ഫോണ്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ
മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ പ്രയാസപ്പെടുന്ന എട്ടുകുട്ടികള്‍ക്കാണ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ടീം സൗഹൃദകിസ്സയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണുകള്‍ കൈമാറിയത്. കൂട്ടായ്മക്ക് കീഴില്‍ അല്‍ഫാം ചലഞ്ച് നടത്തിയും അംഗങ്ങള്‍ സ്വമേധയാ നല്‍കിയ ഫണ്ടും,കോഡൂരിലെ പെണ്ണൊരുമ വാട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ചാണ് ഫോണുകള്‍ നല്‍കിയത്. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി.അബ്ദുല്‍ നാസറും പ്രധാനധ്യാപകന്‍ പി.അബ്ദുല്‍നാസറും ചേര്‍ന്ന് ഫോണുകള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ സൗഹൃദകിസ്സ ടീം ചെയര്‍മാന്‍ വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ചടങ്ങില്‍ അധ്യാപകരായ വി.അബ്ദുല്‍ റഹൂഫ്, സി.എച്ച്. ഇബ്രാഹിം, എന്‍.കെ. അന്‍വര്‍, എന്‍.കെ. ,അസ്ലം, എന്‍.കെ. ഫസല്‍ റഹ്മാന്‍, സൗഹൃദകിസ്സ വൈസ്‌ചെയര്‍മാന്‍ ടി.സിയാദ്, ഭാരവാഹികളായ സയീദ്, യാസര്‍ബാബു, സുമയ്യ, സൈഫുന്നീസ, ഫിറോസ് ബാബു, അദ്‌നാന്‍, പെണ്ണൊരുമ കൂട്ടായ്മ ഭാരവാഹി സജ്‌ന മോള്‍ പ്രസംഗിച്ചു.