Fincat

പലിശക്കാരുടെ ഭീഷണി; വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട്: ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടി(56)യെയാണ് പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഇദ്ദേഹം മരണപ്പെട്ടതറിയാതെ പലിശ സംഘം ഇന്ന് രാവിലെയും കണ്ണന്‍കുട്ടിയുടെ വീട്ടിലെത്തിയതായും റിപോര്‍ട്ടുകളുണ്ട്. കൃഷി ചെയ്യാനായി കണ്ണന്‍കുട്ടി വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വട്ടിപ്പലിശ സംഘം ഭീഷണിപ്പെടുത്തി. കണ്ണന്‍കുട്ടിക്ക് നാലുലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

1 st paragraph

ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടു കര്‍ഷകരാണ് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. വള്ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ കടമെടുത്തെങ്കിലും 10 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും 20 ലക്ഷം നല്‍കണം എന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്കു കാരണമെന്നായിരുന്നു ആരോപണം.