Main Banner

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ.

തൃശൂർ: ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ് , സജീവ് എന്നിവരാണ് ബംഗലൂരുവിൽ നിന്ന് പിടിയിലായത്. ഇവരിൽനിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്. ഇരുവരും ബി ജെ പി പ്രവർത്തകർ ആയിരുന്നു. കള്ളനോട്ട് അടിച്ചതിന് നേരത്തെ ബി ജെ പി പ്രവർത്തകനായ ജിത്തു പിടിയിലായിരുന്നു. ജിത്തുവിനെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.കള്ളനോട്ട് കേസില്‍ നേരത്തെ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും ഒടുവിൽ 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് പിടിയിലായത്.

1 st paragraph

കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പോലീസാണ് അവസാനമായി രാകേഷിനെ അറസ്റ്റ് ചെയ്തത്. കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2017ൽ തൃശൂർ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. രണ്ടാമത്തെ തവണ കോഴിക്കോട് കൊടുവള്ളിയിൽവെച്ചും അറസ്റ്റിലായിരുന്നു. നേരത്തെ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്.