ഓഗസ്ത് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മൂന്നാമതൊരു രാജ്യം വഴി കുവൈത്തിലേക്ക് വരാം.
കുവൈത്ത് സിറ്റി :കുവൈറ്റ് അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ കളർ സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏത് ട്രാൻസിറ്റ് ഫ്ലൈറ്റ് വഴിയും കുവൈത്തിൽ പ്രവേശിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻഎഞ്ചിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ പറഞ്ഞു.ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് അനുവദിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാർക്ക് മൂന്നാമതൊരു രാജ്യം വഴി കുവൈത്തിലേക്ക് വരാം.
ഇത്തരത്തിൽ വരുന്നവർക്ക് ട്രാൻസിസ്റ്റ് രാജ്യത്ത് 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല . .എന്നാൽ യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകാരം ഉൾപ്പെടെ എല്ലാ യാത്രാ നിബന്ധനകളും പൂർത്തിയാക്കിയിരിക്കണം.അതായത് ഓഗസ്ത് ഒന്ന് മുതൽ സാധുവായ താമസരേഖയുള്ള എല്ലാവര്ക്കും യാത്രാ നിബന്ധനകൾ പൂർത്തിയാക്കി കുവൈത്തുമായി വിമാന സർവ്വീസുള്ള മറ്റൊരു രാജ്യം വഴി അവിടെ ക്വാറന്റൈനിൽ കഴിയാതെ തന്നെ കുവൈത്തിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്നാണ് ഇതോടെ വ്യക്തമാവുന്നത് .ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റ് തുറക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചർച്ച ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.