ടിപ്പര്‍ ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം;ഫൈന്‍ അടച്ച റസീപ്റ്റുകള്‍ കഴുത്തില്‍ മാല പോലെ തൂക്കി.
മലപ്പുറം: പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അന്യായമായി ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് ടിപ്പർ ലോറി ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം. ഫൈൻ തുകയടച്ച റെസീപ്റ്റ് പേപ്പറുകൾ കഴുത്തിൽ തൂക്കിയാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസ് മഞ്ചേരി ടൗണിൽ പ്രതിഷേധിച്ചത്.ഒരു നൂലില്‍ ഫൈന്‍ ലഭിച്ച റസീപ്റ്റുകളെല്ലാം കോര്‍ത്ത് തോളിലിട്ട്, പ്ലക്കാര്‍ഡും പിടിച്ച് റോട്ടിലൂടെ നടന്നാണ് റിയാസ് പ്രതിഷേധിച്ചത്.

ആ നൂലില്‍ കോര്‍ത്ത പേപ്പറുകളത്രയും തനിക്ക് ലഭിച്ച ഫൈനുകളാണെന്നും അദ്ദേഹം പറയുന്നു.250 രൂപ മുതൽ 10000 വരെ വിവിധ കാരണങ്ങൾ പറഞ്ഞു ഫൈൻ ഈടാക്കുന്നു. വാഹനം ദിവസാളൊളം പിടിച്ചു വെക്കുന്നുവെന്നും ഇത് വരെ ഫൈൻ അടചതിൽ പകുതി റെസീപ്റ്റുകൾ മാത്രമാണിതെന്നും റിയാസ് പറയുന്നു.

വഴിനീളെ ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം എന്ന പ്ലക്കാർഡും ഉയർത്തിയായിരുന്നു റിയാസിന്‍റെ പ്രതിഷേധം.