ക്വാറന്റീന്‍ ബുക്കിംഗ്: ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു.
ദോഹ: പുതുക്കിയ യാത്രാനയ പ്രകാരമുള്ള ക്വാറന്റീന്‍ ബുക്കിങ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ നിന്ന് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 2 ദിവസത്തെ ഹോട്ടല്‍ ബുക്കിംഗ് സംവിധാനമാണ് ആരംഭിച്ചത്.

ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്കും ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശം ഇന്നലെ ഖത്തര്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു.

ആഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വരിക.