കുവൈത്തിലെത്തിയ പ്രവാസികളെ തിരിച്ചയച്ചു

കുവൈത്ത് സിറ്റി: കുത്തിവയ്പ്പ് എടുത്ത പ്രവാസികളുടെ പ്രവേശനത്തിന്റെ ആദ്യ ദിവസമായ ഇന്നലെയാണ് യാത്രാ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ലണ്ടനിൽ നിന്നെത്തിയ വിദേശികൾക്ക് എയർപോർട്ട് അധികൃതർ പ്രവേശനം നിഷേധിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. എയർപോർട്ടിലെ പരിശോധനയിൽ ഇവർക്ക് “ഇമ്മ്യൂൺ” ആപ്പിൽ ഗ്രീൻ കളർ സ്റ്റാറ്റസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത് ഇവർക്ക് കുവൈറ്റിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും തിരികെ വന്ന രാജ്യത്തേക്ക് മടക്കുകയും ചെയ്തു.

യാത്രക്കാർ കുവൈത്ത് അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് അംഗീകാരം ലഭികാത്തിരുന്നതോടെ ഇമ്മ്യൂൺ ആപ്പിലെ സ്റ്റാറ്റസ് പച്ച നിറം കാണിച്ചിരുന്നില്ല . കുവൈത്ത് ഏർപ്പെടുത്തിയ പുതിയ യാത്രാ നടപടിക്രമം അനുസരിച്ച്, പ്രവാസികൾ അവരുടെ വാക്സിൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം ഇതിന് അപ്രൂവൽ ലഭിക്കുന്നതോടെ ഇമ്മ്യൂൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഇതിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുകയും വേണം തുടർന്ന് “ശ്ലോനാക്” ആപ്ലിക്കേഷനിലും “കുവൈറ്റ് മുസാഫർ” പ്ലാറ്റ്ഫോമിലും രജിസ്റ്റർ ചെയ്യണം.