എ പ്ലസ് വിജയികളെ അനുമോദിച്ചു
പറവണ്ണ :പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ജലീൽ മെമ്മോറിയൽ കാൽച്ചറൽൽ സെന്ററും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വിദ്യാലയത്തിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ ഇരുപത്തിയാറ് വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

ജലീൽ മെമ്മോറിയൽ കൾച്ചറൽ സെന്ററിന്റെ ഉപഹാരവും ക്യാഷ് അവാർഡും സഘടനാ പ്രധിനിധികളായ കെ എം അബ്ദുൽ ഷുക്കൂർ, യു എ മുസ്തഫ, വി എം മുസ്തഫ, അബ്ദുൽ വാജിദ്, അബ്ദു റഹ്മാൻ , എം കെ യൂസഫ്, അമാനുള്ള കെ പി, അബ്ദുൽ വാജിദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജമിയ്യത്തു സലഫിയ്യീൻ കമിറ്റിയുടെ ഉപഹാരം സ്കൂൾ മാനേജർ എം കെ അബ്ദുൽ മജീദ് മാസ്റ്റർ, സി എം അബ്ദുള്ള കുട്ടി എന്നിവർ നൽകി. വിദ്യാർത്ഥികൾക്കായി നടന്ന കരിയർ ഗൈഡസ് ക്ലാസ്സ് തോഹിർ അലി കെ പി നയിച്ചു. അദ്ധ്യാപകരായ ടി മുനീർ, റസാഖ് പാലോളി, ജിഷ വി എസ്, ഫാത്തിമ സൈദ, അർഷാദ് സി എം സി, ജാബിറ, അനുശ്രീ, ഷഫീഖ, തുടങ്ങിയവർ സംബന്ധിച്ചു