തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന.

നാഗപട്ടണം ; തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന . നാഗപട്ടണം തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അക്കരപ്പെട്ടി, കീച്ചൻകുപ്പാംഹാംലെറ്റ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത് . പുലർച്ചെ ഒന്നരയ്‌ക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്.

മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച പുലർച്ചെ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമീപം കൊടിയക്കര തീരത്ത് മത്സ്യബന്ധനം നടത്തുമ്പോഴാണ്, ശ്രീലങ്കൻ നാവികസേന പുലർച്ചെ ഇവരെ വളഞ്ഞത് . തുടർന്ന് ഇവർക്ക് നേരെ വെടിയുതിർക്കുകയും , സമുദ്ര അതിർത്തി കടന്നെന്ന് പറഞ്ഞ് അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. വെടിയേറ്റ കലൈശെൽവൻ ബോധമറ്റ് വീഴുകയും ചെയ്തു . ബോട്ട് ഉടനെ തീരത്തേക്ക് മടങ്ങുകയും , കലൈശെൽവനെ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .