Fincat

തിരൂർ താനൂർ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് അപകടങ്ങളിൽ ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

താനൂര്‍: തിരൂര്‍- താനൂര്‍ റോഡിലെ പുത്തന്‍തെരുവില്‍ മീനുമായി വരികയായിരുന്ന ലോറിയും, നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26) മരിച്ചത്.

1 st paragraph

അപകടത്തില്‍ പരിക്കുപറ്റിയ രണ്ടു ലോറിയിലെ നാലുപേരേയും പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു. മറ്റു മൂന്നു പേരേയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2nd paragraph

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കളമശേരിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

പത്തുമണിയോടെ അപകടത്തിനു ശേഷം രാത്രി ഒന്നരയ്ക്ക് വീണ്ടും അപകടം നടന്നത്

എറണാംകുളത്ത് നിന്ന് നാദാപുരത്തേക്ക് ഗ്യാസ് സിലണ്ടറുമായി പോവുകയായിരുന്ന ലോാറിയും വയനാട്ടില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

വയനാട്ടില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന ലോറി ഗ്യാസ് സിലണ്ഡറുമായി പോവുകയായിരുന്ന ലോറിയില്‍ വന്നിടിക്കുകയായിരുന്നു.രാത്രി ഒന്നരയ്കാകയിരുന്നു അപകടം. അപകടത്തില്‍ ഗ്യാസ് സിലണ്ടറുമായി പോയിരുന്ന ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്നു