ആഗസ്ത് 12 ന് യു എ ഇയിൽ പൊതുഅവധി
അബുദാബി: മുഹറം ഒന്ന് ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായി ആഗസ്ത് 12 ന് വ്യാഴാഴ്ച യു എ ഇയിൽ പൊതു അവധിയായിരിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കും അവധി ബാധകമായിരിക്കും.

സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. തൊട്ടടുത്ത ദിവസങ്ങളിൽ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കടന്നുവരുന്നതിനാൽ ഫലത്തിൽ പല സ്ഥാപനങ്ങൾക്കും തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.